KeralaLatest NewsNews

പാകിസ്ഥാനിലേയ്ക്കുള്ള പാമ്പിന്‍ വിഷത്തിനുള്ള മരുന്ന് ഇറക്കുമതി ഇന്ത്യ നിര്‍ത്തി . പാകിസ്ഥാന്‍ പ്രതിസന്ധിയില്‍

പാകിസ്ഥാനിലേയ്ക്കുള്ള പാമ്പിന്‍ വിഷത്തിനുള്ള മരുന്ന് ഇറക്കുമതി ഇന്ത്യ നിര്‍ത്തി . പാകിസ്ഥാന്‍ പ്രതിസന്ധിയില്‍. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ആരോഗ്യ കേന്ദ്രങ്ങളിലാണ് പാമ്പ് വിഷ പ്രതിമരുന്നിന് കുറവ് നേരിടുന്നത്. പാകിസ്ഥാനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യ മരുന്ന് ഇറക്കുമതി നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യാ നിയമസഭ സമ്മേളനത്തിലെ ചോദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രി തൈമൂര്‍ സലീം ഹാഗ്രയാണ് ഇക്കാര്യം പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുടെ നിയമസഭാംഗമായ ഹുമൈറ ഖാറ്റൂണ്‍ പ്രവിശ്യയിലെ ആശുപത്രികളില്‍ പാമ്പ് വിഷ പ്രതിമരുന്നിന്റെ അളവ് കുറവുണ്ടെന്ന വിഷയം ചൂണ്ടിക്കാണിച്ചിരുന്നു.

Read Also : അയോധ്യയില്‍ ക്ഷേത്രത്തിന്റെ ഭൂമി പൂജാ ചടങ്ങിന്റെ തത്സമയ സംപ്രേഷണം കണ്ടത് 16 കോടിയിലധികം പേര്‍

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം കാരണമാണ് മരുന്ന് ഇറക്കുമതി ഇന്ത്യ നിര്‍ത്തിയതെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രവിശ്യയിലെ എല്ലാ ആശുപത്രികളിലെയും പാമ്ബിന്‍ വിഷ പ്രതിമരുന്ന് ശേഖരത്തിന്റെ കണക്കെടുത്തശേഷം ആവശ്യത്തിന് മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ വരെ 16 മാസത്തിനുള്ളില്‍ പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് 2.65 ബില്യണ്‍ രൂപയുടെ റാബിസ്, പാമ്പ്് വിഷ വാക്‌സിനുകള്‍ ഇറക്കുമതി ചെയ്തു. പാകിസഥാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന് ആവശ്യത്തിനുള്ള പ്രതിമരുന്ന് നിര്‍മ്മിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ ഇത് ഇറക്കുമതി ചെയ്യുന്നതിന് പ്രധാനമായും ഇന്ത്യയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വഷളായിരുന്നു. പാകിസ്ഥാനിലേക്കു ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും ഇന്ത്യ 200 ശതമാനം കസ്റ്റംസ് തീരുവ ചുമത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button