Latest NewsKeralaNewsIndia

കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി

സംഭവത്തില്‍ വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും മഴ മൂലം വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിക്കാനായി അദ്ദേഹം ഇന്ന് കരിപ്പൂരിലെത്തും.കരിപ്പൂര്‍ വിമാനാപകടത്തെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്നത്. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് കരിപ്പൂരിലെത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് വി മുരളീധരന്‍ കോഴിക്കോടെത്തിയത്.കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ കൊറോണ പരിശോധനാ ഫലം കാത്തിരിക്കുന്നതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button