Latest NewsKeralaIndiaNews

കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്‌കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര്‍ പ്രമോദ്.

റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന വിവരം രാത്രി എട്ടരമണിയോടെയാണ് അറിയുന്നത്

കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്‌കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര്‍ പ്രമോദ്. തന്റെ അനുഭവത്തില്‍ ലാന്‍ഡ് ചെയ്യാന്‍ എറ്റവും ബുദ്ധിമുട്ട് നേരിടുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂരെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ടെന്നും മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെആര്‍ പ്രമോദ് ദ ക്യുവിനോട് പറഞ്ഞു. ഈ കൊവിഡ് കാലത്ത് മെയ് മാസത്തിലാണ് അദ്ദേഹത്തോട് അവസാനമായി ഫോണില്‍ സംസാരിച്ചത്.

ഏഴ് മാസം മുന്‍പ് അദ്ദേഹം കോഴിക്കോടെത്തിയപ്പോഴായിരുന്നു ഒടുവില്‍ കണ്ടത്.പരിചയപ്പെട്ടിട്ട് രണ്ട് വര്‍ഷമായിട്ടേയുള്ളൂവെങ്കിലും ദീപക് സാഠേയുമായി നല്ല അടുപ്പമായിരുന്നു. കോഴിക്കോട് എത്തുമ്പോഴെല്ലാം അദ്ദേഹം വിളിക്കുകയും ഞങ്ങള്‍ കാണുകയും ചെയ്യാറുണ്ടായിരുന്നു. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന വിവരം രാത്രി എട്ടരമണിയോടെയാണ് അറിയുന്നത്. ഉടന്‍ വിളിച്ചത് അദ്ദേഹത്തെയാണ്.

പൈലറ്റ് അദ്ദേഹമാണെന്ന് കരുതിയല്ല. എന്തുകൊണ്ടാകും വിമാനം തെന്നിമാറിയിട്ടുണ്ടാവുകയെന്ന് അടുത്ത സുഹൃത്തില്‍ നിന്ന് അഭിപ്രായം തേടാമല്ലോയെന്ന് കരുതിയായിരുന്നു. പക്ഷേ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് അപകടമുണ്ടായെന്ന് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button