KeralaLatest NewsNews

കനത്ത മഴ; തിരുവനന്തപുരം ജില്ലയില്‍ വന്‍ നഷനഷ്ടങ്ങള്‍

തിരുവനന്തപുരം • ജില്ലയിലുണ്ടായ കനത്ത മഴയിൽ 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

154 കുടുംബങ്ങൾ ഉൾപ്പടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വലിയതുറ യു.പി. സ്‌കൂളിലാണ് ഏറ്റവുമധികം പേരെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. 317 പേർ ഇവിടെ കഴിയുന്നുണ്ട്. ശുഖുമുഖത്ത് ഇന്നുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗീകമായി തകർന്നു. വർക്കല താലൂക്കിൽ ആറ് വീടുകൾക്കും ചിറയിൻകീഴ് താലൂക്കിൽ നാല് വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button