Latest NewsKeralaNewsIndia

‘ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു’: രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായപ്പോള്‍ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ചർച്ചയായിരുന്നു. കൊവിഡ് ഭീഷണി പോലും വകവയ്ക്കാതെ ജീവനും കൊണ്ട് അവര്‍ ആശുപത്രികളിലേക്കോടിയപ്പോൾ ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ അഭിനന്ദനവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ കൊണ്ടോട്ടിക്കാരുടെ പ്രവര്‍ത്തനെ അഭിനന്ദിക്കുകയും ചെയ്തു. മലപ്പുറത്തിന്റെ മാനവികതയെ അഭിനന്ദിച്ച് ദ ടെലഗ്രാഫ് പോലുള്ള പത്രങ്ങളും വാര്‍ത്തകളെഴുതി.

ഇപ്പോഴിതാ മലപ്പുറത്തെ ജനതയോട് നന്ദി പറയുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസും.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ നന്ദി സൂചകമായി കുറിപ്പെഴുതിയിരിക്കുന്നത്. സ്വന്തം ജീവന്‍ പണയംവച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം എന്നാണ് എയര്‍ ഇന്ത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘ഇത് വെറുമൊരു ധൈര്യമല്ല, പക്ഷേ ജീവന്‍ രക്ഷിക്കാനുള്ള മാനുഷിക സ്പര്‍ശമാണ്. സ്വന്തം ജീവന്‍ പണയംവച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം’- എയര്‍ ഇന്ത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button