Latest NewsNewsIndia

‘ഈ സമയത്ത് സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണ്’; ആർത്തവ അവധി അനുവദിച്ച്​ സൊ​മാറ്റോ

ന്യൂഡൽഹി : വർഷത്തിൽ പത്തുദിവസം വനിത ജീവനക്കാർക്ക്​ ആർത്തവ​ അവധി അനുവദിച്ച്​ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ആർത്തവ​ അവധി അപേക്ഷിക്കുന്നതിൽ നാണക്കേടോ മടിയോ കാണി​േക്കണ്ടതില്ലെന്ന്​ ജീവനക്കാരോ​ട്​ സൊമാറ്റോ ചീഫ്​ എക്​സിക്യൂട്ടർ ദീപീന്ദർ ഗോയൽ പറഞ്ഞു. ഇതുസംബന്ധിച്ച്​ എല്ലാ ജീവനക്കാർക്കും ഇമെയിൽ അയക്കുകയും ചെയ്​തു. ​​ആർത്തവ സമയത്ത്​ സ്​ത്രീകൾ നേരിടുന്ന ശാരീരിക പ്രശ്​നങ്ങൾ മനസിലാക്കിയാണ്​ കമ്പനിയുടെ നടപടി.

ആര്‍ത്തവ അവധിയിലാണെന്ന് ഓഫീസ് ഗ്രൂപ്പുകളിലും ഇമെയിലിലും ജീവനക്കാര്‍ക്ക് യാതൊരു മടിയുമില്ലാതെ പറയാമെന്നും ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി.ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഈ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്നതെങ്ങനെയാണെന്ന് പൂര്‍ണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും അവര്‍ക്ക് വിശ്രമം ആവശ്യമാണെന്ന് അറിയാം. ധാരാളം സ്ത്രീകള്‍ക്ക് ആര്‍ത്തവം വളരെ വേദനാജനകമാണ്. സോമാറ്റോയില്‍ ഒരു യഥാര്‍ത്ഥ സഹകരണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുരുഗ്രാം ആസ്​ഥാനമായി പ്രവർത്തിക്കുന്ന സൊമാറ്റോ 2008ലാണ്​ രാജ്യത്ത്​ പ്രവർത്തനം ആരംഭിക്കുന്നത്​. 5000ത്തിൽ അധികം തൊഴിലാളികളാണ്​ കമ്പനിയിൽ ​ജോലി ചെയ്യുന്നത്​. ​​

shortlink

Related Articles

Post Your Comments

Related Articles


Back to top button