KeralaLatest NewsNews

കോവിഡ് : സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു

കാസർഗോഡ് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള പ​ന്നി​പ്പാ​റ സ്വ​ദേ​ശി ആ​ഗ്ന​സ് ഡി​സൂ​സ (82) ആ​ണ് മരണപ്പെട്ടത്. അ​സു​ഖ​ബാ​ധി​ത​യാ​യി കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന ആ​ഗ്ന​സ് ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. തുടർന്ന് ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സ്ര​വം ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ടി​ലേ​ക്ക് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button