Latest NewsUAENewsGulf

യുഎഇയിൽ വീണ്ടും തീപ്പിടിത്തം

അബുദാബി : യുഎഇയിൽ വീണ്ടും തീപ്പിടിത്തം. അബുദാബിയിൽ ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ യൂണിവേഴ്‍സല്‍ ഹോസ്‍പിറ്റലിന് സമീപത്തുള്ള ഒന്‍പത് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഉടൻ തന്നെ അബുദാബി സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്നാണ് ആദ്യം തീ പിടിത്തമുണ്ടായെതെന്നാണ് നിഗമനം. പിന്നീട് വളരെ വേഗത്തില്‍ മുകളിലുള്ള നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും ഉടന്‍ തന്നെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട് വെള്ളിയാഴ്ച അല്‍ മമൂറയിലെ ഒരു കെട്ടിടത്തിനും തീപ്പിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button