KeralaLatest NewsIndiaNews

ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപദ്മനാഭൻ

105 മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും

ഐസിസിയുടെ രാജ്യാന്തര അംപയര്‍മാരുടെ പട്ടികയില്‍ ഇടം നേടി കേരള മുന്‍ ക്രിക്കറ്റ് താരം കെ.എന്‍.അനന്തപദ്മനാഭൻ. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സും അനന്തപത്മനാഭന്‍ സ്വന്തമാക്കിയിട്ടുണ്ട്. 54 ലിസ്റ്റ് എ ത്സരങ്ങളില്‍ 87 വിക്കറ്റും 493 റണ്‍സും സ്വന്തം പേരില്‍ ചേര്‍ത്തു. ദീര്‍ഘകാലം ഐപിഎല്ലിലും മറ്റു അഭ്യന്തര മത്സരങ്ങളിലും അംപയറായിരുന്നു തിരുവനന്തപുരം സ്വദേശിയാണ്.50ആം വയസിലാണ് അനന്തപത്മനാഭന്‍ നേട്ടം സ്വന്തമാക്കുന്നത്.

സി .ഷംസുദ്ദീന്‍, അനില്‍ ചൗധരി, വിരേന്ദര്‍ ശര്‍മ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റ് ഇന്ത്യന്‍ അംപയര്‍മാര്‍. നിതിന്‍ മേനോന്‍ ഐസിസിയുടെ ലൈറ്റ് പാനലിലുണ്ട്. ഒരുകാലത്ത് കേരള ക്രിക്കറ്റിന്റെ മേല്‍വിലാസമായിരുന്നു അനന്തപത്മനാഭൻ. മി കച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിന് ആയില്ല. സ്‌പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായതുകൊണ്ടാണ് അനന്തപത്മനാഭന് അവസരം ലഭിക്കാൻ സാധ്യതയില്ലാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button