KeralaLatest NewsNews

കെഎസ്എഫ്ഇ ശാഖയില്‍ മോഷണശ്രമം; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

മാവേലിക്കര: കെഎസ്എഫ്ഇ ശാഖയില്‍ മോഷണശ്രമം; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കെഎസ്എഫ്ഇ കണ്ടിയൂര്‍ ശാഖയുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയയാളാണ് മോഷണശ്രമത്തിനിടെ പോലീസിന്റെ പിടിയിലായത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് ആതിരഭവനത്തില്‍ ഓമനക്കുട്ടനാ(52)ണ് അറസ്റ്റിലായത്. ഇയാള്‍ സിപിഎം ഈരേഴ വടക്ക് മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.

read also : ഭരണാധികാരിയുടെ സമീപനം തന്നെയാണ് സിപിഎം സൈബര്‍ പോരാളികളും ചെയ്യുന്നത്… ഇങ്ങനെ തുടര്‍ന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്‍

ശാഖയുടെ മുന്‍വശത്തെ ഷട്ടറിന്റെയും ഗ്രില്ലിന്റെയും ഗ്ലാസ് വാതിലിന്റെയും പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. ഷട്ടര്‍ ഉയര്‍ത്തുന്ന ശബ്ദം കേട്ട് സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. ഇദ്ദേഹം വിളിച്ചറിയിച്ച പ്രകാരം പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് അകത്ത് കടന്നപ്പോള്‍ ഓമനക്കുട്ടന്‍ മേശയുടെ അടിയിലായി ഒളിച്ചിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button