COVID 19Latest NewsNewsInternational

20 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 100 കോ​ടി കോവിഡ് വാ​ക്സി​നു​ക​ള്‍​ക്കു​വേ​ണ്ട ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് റഷ്യ

മോ​സ്കോ: പു​തു​താ​യി ക​ണ്ടെ​ത്തി​യ കോ​വി​ഡ് വാ​ക്സി​ന് സ്പുട്നിക് വി ​എ​ന്ന പേര് നൽകി റഷ്യ. റ​ഷ്യ​ന്‍ ഡ​യ​റ​ക്‌ട് ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് മേ​ധാ​വി കി​രി​ല്‍ ദി​മി​ത്രി​യേ​വ് ആണ് ഇക്കാര്യം അറിയിച്ചത്. ഇ​തു​വ​രെ, 20 രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്നാ​യി 100 കോ​ടി വാ​ക്സി​നു​ക​ള്‍​ക്കു​വേ​ണ്ട ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​റ്റ് അ​ഞ്ചു രാ​ജ്യ​ങ്ങ​ള്‍​ക്കൊ​പ്പം 500 ദ​ശ​ല​ക്ഷം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണു പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കു​വേ​ണ്ട പ​ണം മു​ട​ക്കി​യ​തു ഡ​യ​റ​ക്‌ട് ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ടാ​ണ്. വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്നും ദി​മി​ത്രി​യേ​വ് അറിയിച്ചു.

Read also: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനം

കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ റ​ഷ്യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ര്‍ പു​ടി​നാണ് ആദ്യം അറിയിച്ചത്. ത​ന്‍റെ പെ​ണ്‍​മ​ക്ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് വാക്സിന്‍ കു​ത്തി​വ​യ്പു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button