KeralaLatest NewsNewsIndia

ഹിന്ദു കുടുംബങ്ങളുടെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി

2005 സെപ്റ്റംബര്‍ ഒമ്പതിന് നിലവില്‍ വന്ന ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ഹിന്ദു കുടുംബങ്ങളുടെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. 2005 സെപ്റ്റംബര്‍ ഒമ്പതിന് നിലവില്‍ വന്ന ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും പാരമ്പര്യ സ്വത്തില്‍ തുല്യമായ അവകാശമാണുള്ളത്. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവകാശത്തില്‍ മാറ്റമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു. എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9ന് പിതാവ് ജീവിച്ചിരിക്കണമെന്ന് 2015ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ ബെഞ്ച് വ്യക്തമാക്കി.പിന്നീട് 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി. വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആയിരുന്നു വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button