KeralaLatest NewsNews

പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല: കരിപ്പൂര്‍ വിമാന അപകടത്തിന് പിന്നില്‍ മറ്റെന്താണെന്ന സംശയം ശക്തമാകുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാർ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും നൽകിയിരുന്നില്ലെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍. റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്നാണ് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read also: പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് പ്രധാനമന്ത്രി

കാലാവസ്ഥാ പ്രശ്‌നം മൂലം കാഴ്ചയ്ക്കു മങ്ങലുള്ള സമയത്ത് ഏര്‍പ്പെടുത്തുന്ന ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് സംവിധാനമാണ് ഒരുക്കിയത്. തുടർന്ന് ലാന്‍ഡിങ് ക്ലിയറന്‍സ് നല്‍കിയ ശേഷം കാഴ്ചശേഷി, ഉപരിതലം, കാറ്റിന്റെ വേഗം എന്നിവയ്ക്കുറിച്ചുള്ള വിവരം പൈലറ്റിനു കൈമാറിയെന്നും അത് അവര്‍ സ്വീകരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തിരിച്ചറിയുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നി താഴേക്ക് പതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button