COVID 19Latest NewsNewsGulfOman

കോവിഡ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധനാ നിരക്കുകൾ പുറത്തിറക്കി ഒമാൻ. പതിനഞ്ച് ഒമാനി റിയാല്‍ മുതല്‍ അമ്പതു റിയാല്‍ വരെ നിരക്കുകളുള്ള മൂന്നു തരത്തിലുള്ള കൊവിഡ് പരിശോധനകളാണ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ നടത്തുക. 45 മിനിറ്റ് സമയം വേണ്ട പി.ഒ.സി-പി.സി.ആര്‍ പരിശോധനയാണ് ഏറ്റവും ചെലവ് കൂടിയത്.

സാമ്പിള്‍ ശേഖരണത്തിന് അഞ്ച് ഒമാനി റിയാലും പരിശോധനക്ക് 45 റിയാലുമടക്കം 50 ഒമാനി റിയാലാണ് നിരക്ക്.. മൂക്കില്‍ നിന്നെടുക്കുന്ന സ്വാബ് ഓട്ടോമാറ്റിക്ക് രീതിയില്‍ പരിശോധിച്ചാണ് വൈറസ് ബാധയുണ്ടെ എന്ന് കണ്ടെത്തുക. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും.

Also read : കോവിഡ് വാക്‌സീന്‍ നാളെ പുറത്തിറക്കുമെന്ന് റഷ്യ, വാക്‌സീന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നത് ആശങ്ക ഉയര്‍ത്തുന്നു

ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന് സാമ്പിള്‍ ശേഖരണത്തിനടക്കം മുപ്പത്തിഞ്ചു ഒമാനി റിയാലായാണ് നിരക്ക്, 120 മിനിറ്റ് ആണ് പരിശോധയ്ക്ക് വേണ്ട സമയം. മൂക്കില്‍ നിന്നെടുക്കുന്ന സാമ്പിളുകള്‍ മാനുവല്‍ രീതിയില്‍ പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുക.

രക്ത സാമ്പിള്‍ ശേഖരിച്ചുള്ള സെറോളജിക്കല്‍ പരിശോധനയാണ് മൂന്നാമത്തേത്. സാമ്പിള്‍ ശേഖരണമടക്കം പതിനഞ്ച് ഒമാനി റിയാലാണ് നിരക്ക്. . 60 മിനിറ്റ് പരിശോധന സമയം ആവശ്യമുള്ള ഇതിലൂടെ കൊവിഡ് ബാധിച്ചിരുന്നുവോ എന്നു മനസിലാക്കാൻ സാധിക്കും. രണ്ടു മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button