KeralaNattuvarthaLatest NewsNews

കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ അപകടം

തി​രൂ​ര​ങ്ങാ​ടി: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്, ഒരു കു​ടും​ബ​ത്തി​ലെ നാല് പേർക്ക് പരിക്കേറ്റു. ദേ​ശീ​യ​പാ​ത ക​ക്കാ​ട് കരിമ്പിൽ ചൊ​വ്വാ​ഴ്​​ച വൈകിട്ട് നാലിനുണ്ടായ അപകടത്തിൽ കാ​ര്‍​ യാ​ത്ര​ക്കാ​രാ​യ വ​യ​നാ​ട് ക​മ്ബളക്കാ​ട് സ്വ​ദേ​ശി പ​ടി​ക്ക​ല്‍​ക​ണ്ടി നാ​സ​ര്‍ (48), ഭാ​ര്യ ന​ര്‍​ഷ (38), മ​ക​ള്‍ റ​സാ​ന (18), നാ​സ​റിന്റെ സ​ഹോ​ദ​രീ​പു​ത്ര​ന്‍ അ​മീ​ര്‍ അം​ജ​ദ് (22) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​സ​റും കു​ടും​ബ​വും മ​ക്ക​ളെ എ​ന്‍​ട്ര​ന്‍​സ് കോ​ച്ചി​ങ്ങി​ന് ചേ​ര്‍​ക്കു​ന്ന​തി​ന് വ​യ​നാ​ട് നി​ന്ന് കോ​ട്ട​ക്ക​ലി​ലേ​ക്ക് പോകവേ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ഇ​ടി​ക്കുകയായിരുന്നു. ​പരിക്കേറ്റവരെ തി​രൂ​ര​ങ്ങാ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button