COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത്. ശ്വാസകോശാർബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

കേരളത്തിൽ 1417 പേർക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 146 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 133 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 30 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 105 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 279 പേർക്കും, മലപ്പുറം ജില്ലയിലെ 195 പേർക്കും, കാസർഗോഡ് ജില്ലയിലെ 140 പേർക്കും, ആലപ്പുഴ ജില്ലയിലെ 131 പേർക്കും, കോഴിക്കോട് ജില്ലയിലെ 127 പേർക്കും, എറണാകുളം ജില്ലയിലെ 125 പേർക്കും, പാലക്കാട് ജില്ലയിലെ 114 പേർക്കും, തൃശൂർ ജില്ലയിലെ 28 പേർക്കും, കൊല്ലം ജില്ലയിലെ 24 പേർക്കും, കോട്ടയം ജില്ലയിലെ 23 പേർക്കും, കണ്ണൂർ ജില്ലയിലെ 22 പേർക്കും, വയനാട് ജില്ലയിലെ 18 പേർക്കും, പത്തനംതിട്ട ജില്ലയിലെ 12 പേർക്കും, ഇടുക്കി ജില്ലയിലെ 4 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Also readറഷ്യയുടെ കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണോയെന്ന് വിലയിരുത്തേണ്ടതുണ്ടെന്ന് എയിംസ് ഡയറക്ടര്‍

36 ആരോഗ്യ പ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ 7, കാസർഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, എറണാകുളം, കണ്ണൂർ ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു എയർ ക്രൂവിനും, തൃശൂർ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.
ചികിത്സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 498 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 266 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 103 പേരുടെയും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 70 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 68 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 65 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 51 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 41 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 27 പേരുടെയും, പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,721 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,046 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,37,586 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 12,121 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം 21,625 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6700 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,39,543 സാമ്പിളുകൾ ശേഖരിച്ചതിൽ 1505 പേരുടെ ഫലം വരാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button