Latest NewsNewsIndia

ബെംഗളൂരു കലാപം : എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍ ; ആക്രമണങ്ങള്‍ക്ക് പിന്നില്‍ എസ്.ഡി.പി.ഐ

ബെംഗളൂരു • സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ബെംഗളൂരുവില്‍ നടന്ന ആക്രമണങ്ങളില്‍ എസ്‌.ഡി.പി.ഐ നേതാവ് മുസാമിൽ പാഷയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. എസ്‌.ഡി.പി.ഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) കൺവീനർ മുജാഹിദ് പാഷയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ ഇതുവരെ 110 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്നുള്ള പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ്‌ വന്ന് ഒരു മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി 200-300 വാഹനങ്ങളും എം‌.എൽ‌.എയുടെ വസതിയും തകർത്തതായി കർണാടക മന്ത്രി സി.ടി രവി പറഞ്ഞു. കര്‍ശനമായ നടപടി സ്വീകരിക്കും. ഇത് സംഘടിത സംഭവമാണെന്നും ഇതിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരു എസ്.ഡി.പി.ഐ അംഗത്തെക്കൂടി അറസ്റ്റ് ചെയ്തായി ടൈംസ്‌ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാത്രി പത്തോടെ ഡി.ജെ. ഹള്ളി കാവല്‍ ബൈരസാന്ദ്രയിലാണ്​ അക്രമ സംഭവങ്ങള്‍ തുടങ്ങിയത്​. ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ചാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 60 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ്, കണ്ണീർ വാതക ഷെല്ലുകൾ എന്നിവ പ്രയോഗിക്കുകയും പിന്നീട് വെടിയുതിർക്കുകയും ചെയ്തു. ഈ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്.

സംഭവത്തെ അപലപിച്ച കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ താൻ ഇതിനകം നിർദേശം നൽകിയിട്ടുണ്ടെന്നും അക്രമം തടയുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ആരംഭിച്ചതായും പറഞ്ഞു. പോലീസ്, മാധ്യമ പ്രവർത്തകർ, സാധാരണ പൗരന്മാർ എന്നിവർക്കെതിരായ ആക്രമണം മാപ്പർഹിക്കാത്തതാണ്. ഇത്തരം ദുഷ്‌പ്രേരണകളും ദ്രോഹങ്ങളും സർക്കാർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2009 ൽ സ്ഥാപിതമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ( എസ്‌.ഡി.പി.ഐ) ഇസ്ലാമിക മതമൗലിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ രാഷ്ട്രീയ സംഘടനയാണ്.

രാജ്യത്തുടനീളം വിവിധ പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ എസ്‌.ഡി.പി.ഐ വളരെ സജീവമായിരുന്നു. ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നതിന് എസ്‌.ഡി.പി.ഐ സി.‌എ‌.എ വിരുദ്ധ പ്രതിഷേധം ഉപയോഗിക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button