Latest NewsNewsMobile PhoneTechnology

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ വൈ1എസ് വിപണിയിലെത്തിച്ച് വിവോ : വിലയും, സവിശേഷതകളും അറിയാം

പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ വൈ1എസ് വിപണിയിലെത്തിച്ച് വിവോ. 6.22 ഇഞ്ച് ഹാലോ ഫുള്‍വ്യൂ ഡ്യൂ-ഡ്രോപ്പ് നോച്ച് എച്ച്ഡി +(റെസലൂഷൻ 720 × 1520 പിക്‌സല്‍സ്) എല്‍സിഡിഡിസ്പ്ലേ, മീഡിയടെക് ഹീലിയോ പി 35 പ്രോസസ്സർ, പിന്നിൽ 13 മെഗാപിക്‌സല്‍ ഒറ്റ ക്യാമറ സെന്‍സർ, ഇതിൽ എഫ് / 2.2 അപ്പര്‍ച്ചറുള്ള ലെന്‍സും നല്‍കിയിട്ടണ്ട്. മുന്‍വശത്ത്, എഫ് / 1.8 അപ്പര്‍ച്ചര്‍ ലെന്‍സോട് കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറ. സ്റ്റാന്‍ഡേര്‍ഡ് 10W ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 4,030 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് ഫേസ് റെക്കഗനിഷനോ പാറ്റേണ്‍, പാസ്വേര്‍ഡ് ലോക്കുകളെയോ ആശ്രയിക്കേണ്ടി വരും. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 09 ഡോളറാണ് വില(ഏകദേശം 8,200 രൂപ). വിവോയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി വിൽപ്പനക്കെത്തുന്ന സ്മാർട്ട് ഫോൺ റോറ ബ്ലൂ, ഒലിവ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button