KeralaLatest NewsNews

ദുബായ് കിരീടാവകാശിയുടെ ബെൻസ് കാറിൽ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ വിരിഞ്ഞു: വി​ഡി​യോ പ​ങ്കു​വെ​ച്ച്‌​ ശൈ​ഖ്​ ​ഹം​ദാ​ന്‍

ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറില്‍ കൂട് കൂട്ടിയ കിളിയുടെ മുട്ടകൾ വിരിഞ്ഞു. അദ്ദേഹം തന്നെയാണ് മുട്ട വിരിഞ്ഞ സന്തോഷം പങ്കുവെച്ച് വീഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്‌. ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ് എന്ന് വീഡിയോയ്‌ക്കൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട് . മു​ട്ട​യി​ട്ട്​ അ​ട​യി​രു​ന്ന ഈ ​കി​ളി​യെ ശ​ല്യ​പ്പെ​ടു​ത്താ​തി​രി​ക്കാ​ന്‍ ബെ​ന്‍​സ്​ പു​റ​ത്തി​റ​ക്കാ​തി​രു​ന്ന ശൈ​ഖ്​ ഹം​ദാനെ സോഷ്യൽ മീഡിയ അഭിനന്ദിച്ചിരുന്നു. ശൈഖ് ഹംദാമിന്റെ ബെന്‍സ് കാറിന്റെ മുന്‍ വശത്തു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാവ് മുട്ടയിട്ടത്. ഇതോടെ ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേക കയറു കൊണ്ട് വേലിയും കെട്ടിയിരുന്നു.

Read also: റഷ്യയുടെ കോവിഡ് വാക്‌സിൻ ഇന്ത്യയിലേക്കില്ല: ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയ്യാറാകില്ലെന്ന് സൂചന

 

View this post on Instagram

 

A post shared by Fazza (@faz3) on

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button