COVID 19Latest NewsNewsIndia

റഷ്യയുടെ കോവിഡ് വാക്‌സിൻ ഇന്ത്യയിലേക്കില്ല: ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയ്യാറാകില്ലെന്ന് സൂചന

ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്‌സിനായ ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ലെന്ന് റിപ്പോർട്ട്. വാക്‌സിന്റെ ഉപയോഗവും പരിണിതഫലങ്ങളും പഠിച്ച ശേഷമാകും തുടർ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. റഷ്യ വിജയകരമായി പരീക്ഷിച്ചുവെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും മനുഷ്യരിൽ നടത്തേണ്ട അവസാനവട്ട പരീക്ഷണങ്ങൾ നടത്തിയാൽ മാത്രമേ ഈ വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കാനാകൂ. അടിയന്തരപ്രാധാന്യം കണക്കിലെടുത്തു പരീക്ഷണഘട്ടങ്ങൾ ഒഴിവാക്കി വാക്‌സിൻ നൽകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇതിന് മുതിരില്ലെന്നാണ് സൂചന.

Read also: റഷ്യയുടെ കോവിഡ് വാക്‌സിൻ: പ്രതിരോധ ശേഷി ഇരട്ടിച്ചെന്ന് പുടിൻ, മകൾക്കും നൽകി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സീനിൽ, കൊറോണ വൈറസിനെ തന്നെ നിർദോഷകാരിയാക്കി ഉപയോഗപ്പെടുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ജ്വരമുണ്ടാക്കുന്ന വൈറസുകളിലൊന്നായ അഡിനോയാണ് സുപുട്നിക് 5 ൽ രോഗാണുവാഹകരായി ഉപയോഗിക്കുന്നത്. ഇവയുടെ ജനിതകഘടന മാറ്റി രോഗം പരത്താനുള്ള ശേഷി ഇല്ലാതാക്കിയശേഷം, കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ജീൻ നിക്ഷേപിക്കുകയാണ് ചെയ്യുക. ഇതു കുത്തിവയ്ക്കുന്നതോടെ കൊറോണ വൈറസ് എന്നു തെറ്റിദ്ധരിച്ച് ശരീരം പ്രതിരോധം രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button