COVID 19Latest NewsUAENewsGulf

യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണങ്ങളില്ല , രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവ്

അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പുതുതായി 72,600 പേരിൽ നടത്തിയ പരിശോധനയിൽ 246 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 63212 ആയി, ആകെ മരണം 358 . 232 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 57193 ആയി ഉയർന്നു. നിലവിൽ 5661പേരാണ് ചികിത്സയിലുള്ളതെന്നു ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്‌തി വർദ്ധിപ്പിച്ചിരുന്നു. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഗുരുതരമല്ലാത്ത അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button