KeralaLatest NewsNews

വിമാനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നുള്ള മാലിന്യ കൂമ്പാരം ; നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം : വള്ളക്കടവ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി മാറിയ എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നുള്ള മാലിന്യ കൂമ്പാരം വ്യത്തിയാകാത്തതിനെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നഗരസഭക്കെതിരെ കേസെടുത്ത് സെക്രട്ടറിക്ക് നേട്ടീസയച്ചു. 30 ദിവസത്തിനകം അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നഗരസഭ സെക്രട്ടറിയോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പതിനാറേകാല്‍ മണ്ഡപത്തിന് സമീപം, എന്‍ എസ് ഡിപ്പോ, ബംഗ്ലാദേശ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യം കൂമ്പാരമായി കിടക്കുന്നുണ്ട്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെ നടപുടികള്‍ ഇതുവരപെയും കൈക്കൊണ്ടിട്ടില്ല. മാലിന്യം നിക്ഷേപിക്കുന്നതു മൂലം ഇവിടങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്കും ഇതൊരു ഭീഷണിയായി വരുകയാണ്. മാത്രവുമല്ല ഇറച്ചിയുടെ അവശിഷ്ടം ഭക്ഷിക്കാനെത്തുന്ന പരുന്തുകള്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നുന്നത് പതിവാണ്. മാലിന്യം കാരണം പ്രദേശത്ത് ചിക്കുന്‍ ഗുനിയ പോലുള്ള രോഗങ്ങള്‍ പടരുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

shortlink

Post Your Comments


Back to top button