Latest NewsNewsIndia

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം സുസജ്ജം; പോര്‍വിമാനം പറത്തി അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി വ്യോമസേനാമേധാവി ആര്‍.കെ.എസ് ബദൗരിയ. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. വൈമാനികര്‍ക്കൊപ്പം മിഗ് 21 യുദ്ധ വിമാനം മറ്റ് വൈമാനികര്‍ക്കൊപ്പം പറത്തി അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്തുകയായിരുന്നു.

Read Also : ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു… പുറത്തുവരുന്നത് 22 കാരന്റെ കൊടുംക്രൂരത

ലഡാക്കിന്റെ സുരക്ഷ നേരിട്ട് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന ന്യൂഡല്‍ഹിയിലെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആസ്ഥാനത്തുനിന്നാണ് ബദൗരിയ മിഗില്‍ പറന്നുയര്‍ന്നത്. അതിനുശേഷം പരിശീലനത്തിനുപയോഗിക്കുന്ന വിമാനങ്ങളും തേജസും പരിശോധിച്ചശേഷമാണ് മടങ്ങിയത്.

ലഡാക്കിലും പാംങ്ങോങ്ങിലും ഏത് നിമിഷവും എത്താന്‍ സജ്ജരായിക്കണമെന്ന് അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയിലെ വ്യോമസേനാ മേധാവിയുടെ സന്ദര്‍ശനം ചൈന ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button