Latest NewsNewsBusiness

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. വ്യാഴാഴ്ച പവന് 280രൂപ കൂടി 39,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4935 രൂപയാണ് ഗ്രാമിന്റെ വില. റെക്കോർഡ് കുതിപ്പുമായി മുന്നേറിയ സ്വർണവിലയിൽ കഴിഞ്ഞ ദിവസം വൻ ഇടിവാണുണ്ടായത്. ബുധനാഴ്ച ഗ്രാ​മി​ന് 200 രൂ​പ​യും പ​വ​ന് 1,600 രൂ​പ​യു​മാണ് കുറഞ്ഞത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പവന് 39,200, ഗ്രാ​മി​ന് 4,900 രൂ​പ​ യിലുമായിരുന്നു വ്യാപാരം. സ​മീ​പ​കാ​ലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്നലെ സം​ഭ​വി​ച്ച​ത്.

സ​ര്‍​വ​കാ​ല റെക്കോർ​ഡ് വി​ല​യാ​യ 42,000 രൂ​പ​യി​ല്‍​നി​ന്നു​മാണ് വില കുറഞ്ഞത്. ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 800 രൂ​പ​യും, തിങ്കളാഴ്ച 400 രൂ​പ​യും പവന് വില കുറഞ്ഞിരുന്നു. ക​ഴി​ഞ്ഞ ഏ​ഴാം തി​യ​തി​യാ​ണ് എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ൽ സ്വ​ര്‍​ണ വില എത്തിയത്. ഡോ​ള​ര്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തും ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ ലാ​ഭ​മെ​ടു​ക്കു​ന്ന​തും സ്വ​ര്‍​ണ​വി​ല കു​റ​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു. യു​എ​സി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ഫ​ലം ക​ണ്ട് തു​ട​ങ്ങു​ന്ന​തും സ്വ​ര്‍​ണ​ത്തിന് തിരിച്ചയടിയാകുന്നു. ജൂലൈ 31നാണ് സ്വർണ വില 40000ത്തിലേക്ക് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button