KeralaLatest NewsNews

ലൈ​ഫ് പ​ദ്ധ​തി​ക്ക്, ദുബായ് റെഡ്ക്ര​സ​ൻ​റു​മാ​യി 20 കോ​ടി​യു​ടെ ക​രാ​ര്‍ ഒ​പ്പിട്ടത് മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തിലെന്ന് റിപ്പോർട്ട് ​: അല്ലെന്ന വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം : ലൈ​ഫ് പ​ദ്ധ​തി​ക്ക്, ദുബായ് ​റെഡ്ക്ര​സ​ൻ​റു​മാ​യി സ​ര്‍ക്കാ​രിനു ഒ​രു ധാ​ര​ണ​പ​ത്ര​വും ഇ​ല്ലെന്നും, സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​യ​ല്ലെ​ന്നുമുള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ വാ​ദങ്ങൾ പൊ​ളിയുന്നു.  20 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് ദുബായ് ​റെഡ്ക്ര​സ​ൻ​റു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​ത് മു​ഖ്യ​മ​ന്ത്രിയുടെ സാ​ന്നി​ധ്യ​ത്തി​ൽ തന്നെയെന്ന് പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു.  മു​ഖ്യ​മ​ന്ത്രി​യു​ടെ ​ത​ന്നെ 2019 ജൂ​ലൈ 11ലെ ഫേ​സ്​​ബു​ക്ക്​ പോസ്റ്റ്  അല്ലെന്നുള്ള വാദം, പൊളിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

CM OLD FB POST

2019 ജൂ​ലൈ 11ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫീ​സി​ലാ​ണ്​ റെ​ഡ്ക്ര​സ​ൻ​റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​റ്റീ​ഫ് അ​ല്‍ ഫ​ലാ​ഹി​യും സ​ർ​ക്കാ​റു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. ഭ​വ​ന​ര​ഹി​ത​ര്‍ക്ക് വീ​ട് നി​ര്‍മി​ച്ചു​ന​ല്‍കു​ന്ന​തി​ന് ഏ​ഴ് ഏ​ഴ് ദ​ശ​ല​ക്ഷം യു.​എ.​ഇ ദി​ര്‍ഹ​വും ഒ​രു ഹെ​ല്‍ത്ത് സെന്‍റ​ര്‍ നി​ര്‍മി​ച്ച്‌ ന​ല്‍കു​ന്ന​തി​ന് മൂ​ന്ന് ദ​ശ​ല​ക്ഷം ദി​ര്‍ഹ​വു​മ​ട​ക്കം മൊ​ത്തം 10 ദ​ശ​ല​ക്ഷം യു.​എ.​ഇ ദി​ര്‍ഹം കേ​ര​ള സ​ര്‍ക്കാ​റി​ന്​ സ​ഹാ​യ​മാ​യി ന​ല്‍കു​ന്ന​തി​നാ​യി​രു​ന്നു ധാ​ര​ണ. ഈ​വി​വ​ര​ങ്ങ​ള്‍ ​ഫേ​സ്​​ബു​ക് പോ​സ്​​റ്റി​ല്‍ മു​ഖ്യ​മ​ന്ത്രി​ത​ന്നെ​യാ​ണ് പ​ങ്കുെ​വ​ച്ച​ത്. പ്ര​ള​യ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് യു.​എ.​ഇ​യി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്ത​വെ റെ​ഡ്ക്ര​സ​ന്‍​റ്​ അ​ധി​കാ​രി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നെ​ന്നും തു​ട​ര്‍ന്നാ​ണ് സം​ഘം കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​തെ​ന്നും കുറിപ്പിൽ പറയുന്നു.

ച​ട​ങ്ങി​ൽ സ്വ​ര്‍ണ​ക്ക​ട​ത്തിൽ സ്വ​പ്​​ന പ​ങ്ക്​ ആ​രോ​പി​ച്ച​ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ലെ ഉ​ന്ന​ത​നും പ​െ​ങ്ക​ടു​ത്തി​രു​ന്നു. ​ന്ന​ത​നെ കൂ​ടാ​തെ നാ​ല് യു.​എ.​ഇ പൗ​ര​ന്മാ​രും വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി, ലൈ​ഫ് പ​ദ്ധ​തി ചു​മ​ത​ല​യു​ള്ള ഉ​േ​ദ്യാ​ഗ​സ്​​ഥ​ന്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ സ്​​റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും പോസ്റ്റിനൊപ്പം പങ്കുവെച്ച ചി​ത്ര​ത്തി​ലു​ണ്ട്. യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റ്​ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ര്‍മാ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ഫ്ലാ​റ്റ് സ​മു​ച്ഛ​യം നി​ര്‍മി​ക്കു​ന്ന യൂ​നി​ടെ​ക് നി​ര്‍മാ​ണ ക​മ്ബ​നി സ്ഥാ​പി​ച്ച ബോ​ര്‍ഡി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​തെന്നും  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button