Latest NewsNewsGulfOman

സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ച് ഗൾഫ് രാജ്യം

മസ്‌ക്കറ്റ് : സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ച് ഒമാൻ. 2020-21 അദ്ധ്യയന വര്‍ഷത്തെ പുതിയ അക്കാദമിക് സെഷന്‍ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 30 വരെ തുടങ്ങേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് 139/2020 പ്രകാരം സൂപ്പര്‍വൈസര്‍മാര്‍, അഡ്‍മിനിസ്ട്രേറ്റര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ അക്കാദമിക് സെഷന്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് 30 ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നുവെന്ന് അറിയിപ്പിൽ പറയുന്നു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്..

shortlink

Related Articles

Post Your Comments

Related Articles


Back to top button