News

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി : കേസ് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി. അദ്ദേഹത്തിനെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ സംബന്ധിച്ച് ഈ മാസം 20ന് കോടതി വാദം കേള്‍ക്കും. മുന്‍ ചീഫ് ജസ്റ്റീസുമാരില്‍ പകുതിയിലേറെയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

Read Also : എസ്ഡിപിഐയ്ക്ക് പൂട്ട് വീഴുന്നു… ശക്തമായ നടപടി സ്വീകരിച്ച് കര്‍ണാടക : കലാപകാരികളുടെ സ്വത്ത് കണ്ടുകെട്ടും

ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്. ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. ജൂണ്‍ 27ന് സുപ്രീംകോടതിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടും ജൂണ്‍ 29ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ ബിജെപി നേതാവിന്റെ 50 ലക്ഷം വിലയുള്ള ആഡംബര ബൈക്കിലിരിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു ട്വീറ്റ്. ഈ ട്വീറ്റുകളെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button