Latest NewsCricketNewsSports

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് താല്‍പ്പര്യപ്രകടനം സമര്‍പ്പിച്ച് ടാറ്റ ഗ്രൂപ്പ്

ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറിയതോടെ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് താല്‍പ്പര്യപ്രകടനം സമര്‍പ്പിച്ച് ടാറ്റ ഗ്രൂപ്പ്. ‘ഇ.ഒ.ഐ’ ( എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ) ബി.സി.സി.ഐക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതിയായിരുന്നു വെള്ളിയാഴ്ച. ഐപിഎല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കും, വിജയിക്കുന്ന ബിഡ്ഡിംഗിന് അഥവാ സ്‌പോണ്‍ഡസര്‍മാര്‍ക്ക് നാല് മാസവും 13 ദിവസവും അവകാശം ഉണ്ടായിരിക്കും.

ടാറ്റാ ഗ്രൂപ്പ് മത്സരരംഗത്തേക്ക് പ്രവേശിക്കുന്നത് ഓഗസ്റ്റ് 18 ന് ബിഡ്ഡിംഗ് യുദ്ധം ഒന്നുകൂടി ആവേശത്തിലാഴ്ത്തുന്നുണ്ട്, കാരണം അവകാശ കാലയളവ് ഹ്രസ്വകാലത്താണെങ്കിലും വിവോയുടെ 440 കോടി രൂപയുടെ വാര്‍ഷിക കരാറിനേക്കാള്‍ വളരെ കുറവായിരിക്കില്ലെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

അതേസമയം ടാറ്റ ഗ്രൂപ്പ് അല്ലാതെ മറ്റ് രണ്ട് കമ്പനികളില്‍ നിന്നും ഇഒഐ സമര്‍പ്പിച്ചതായി ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി, ജിയോ കമ്മ്യൂണിക്കേഷന്‍സ് എന്നിവയും മത്സരരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ രണ്ട് പേരുകളില്‍ ബിസിസിഐയില്‍ നിന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാല്‍ സ്‌പോണ്‍സര്‍ നല്‍കേണ്ട തുകയെക്കുറിച്ച് ഇഒഐ പരാമര്‍ശിക്കേണ്ടതില്ല. ഓഗസ്റ്റ് 18 ന് ഇത് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇഒഐയുടെ ഡെലിവറിക്ക് ശേഷം, താല്‍പ്പര്യമുള്ള മൂന്നാം കക്ഷികള്‍ക്ക് അവകാശങ്ങള്‍, ഉല്‍പന്ന വിഭാഗങ്ങള്‍, എന്നിവ ബിസിസിഐ അറിയിക്കും. അന്തിമ ബിഡ് 2020 ഓഗസ്റ്റ് 18 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ [email protected] ലേക്ക് അയയ്ക്കണമെന്ന് ബിസിസിഐ ഇതിനകം പ്രസ്താവിച്ചു.

വിവോയുമായുള്ള പങ്കാളിത്തം മുഴുവന്‍ നീട്ടിവെക്കുന്നത് വലിയ വിഡ്ഡിത്തമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവോയും ബിസിസിഐയും തങ്ങളുടെ പങ്കാളിത്തം ഒരു വര്‍ഷത്തേക്കാണ് മാറ്റിവച്ചിരിക്കുന്നത്. 300 മുതല്‍ 350 കോടി രൂപ വരെയുള്ള എന്തും കോവിഡ് -19 മൂലമുണ്ടായ പ്രതികൂല സാമ്പത്തിക കാലാവസ്ഥയില്‍ ബിസിസിഐക്ക് ഒരു വിജയമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button