KeralaNattuvarthaLatest NewsNews

ദേശീയ പതാക ഉയര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

രണ്ട് ഗ്രൂപ്പുകള്‍ എത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലാണ് സംഭവം. ഒരേ സ്ഥലത്ത് ദേശീയപതാക ഉയര്‍ത്താന്‍ രണ്ട് ഗ്രൂപ്പുകള്‍ എത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഗ്രാമീണ ഹൂഗ്ലിയിലെ ഖനാകുളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം സംഘര്‍ഷമാകുകയായിരുന്നു. ഖനാകുള്‍ സ്വദേശിയായ സുദര്‍ശന്‍ പ്രമാണിക് (40 വയസ്) എന്ന ബിജെപി പ്രവര്‍ത്തകനാണ് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്. സ്ഥലത്ത് കനത്ത ജാഗ്രത തുടരുകയാണ്.”ഒരേ സ്ഥലത്ത് പതാക ഉയര്‍ത്താന്‍ രണ്ട് ഗ്രൂപ്പുകള്‍ തീരുമാനിച്ചു. തങ്ങളാഗ്രഹിക്കുന്ന സ്ഥലത്ത് ആര് ആദ്യം പതാക ഉയര്‍ത്തുമെന്നതായിരുന്നു ഇരു ഗ്രൂപ്പുകളുടെയും വാശിക്ക് കാരണം. പിന്നീടിത് തര്‍ക്കമായി, സംഘര്‍ഷത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അന്വേഷണം തുടരുകയാണ്” പൊലീസ് പറയുന്നു

പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തില്‍ ബംഗാള്‍ ബിജെപി പ്രതിഷേധം അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തായി ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ പ്രാദേശിക പാര്‍ട്ടി ഓഫീസുകള്‍ നശിപ്പിച്ചു. കേസില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു. കേസില്‍ എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് വന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കൊലയ്‌ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. ഇത്തരം കൊലപാതകങ്ങള്‍ കൊണ്ട് ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഈ സംഭവത്തെ ഞങ്ങള്‍ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു. യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുംവരെ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കും,” ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. ഇതുവരെ 108 ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ബിജെപി ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ബിജെപിയുടെ ആരോപണങ്ങളെയെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തൃണമൂല്‍ നേതൃത്വം തിരിച്ചടിച്ചു.

shortlink

Post Your Comments


Back to top button