KeralaLatest NewsNewsIndia

ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഫ്‌ളാഗ് ഓഫീസറായി വനിതാ കരസേനാ ഉദ്യോഗസ്ഥ മേജര്‍ ശ്വേത

ഇന്ത്യയുടെ 74 -ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്കായി ഒരുങ്ങി ചെങ്കോട്ട. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഫ്‌ളാഗ് ഓഫീസറായി വനിതാ കരസേനാ ഉദ്യോഗസ്ഥ മേജര്‍ ശ്വേതയായിരിക്കും ഉണ്ടാകുക. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യന്‍ സൈന്യത്തിലെ 505 ബേസ് വര്‍ക്ക്‌ഷോപ്പിലെ ഇഎംഇ ഓഫീസറാണ് മേജര്‍ ശ്വേതാ പാണ്ഡെ.

21 ആചാര വെടികളോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. ലഫ്റ്റണന്റ് കേണല്‍ ജിതേന്ദ്ര സിംഗ് മെഹ്ന്ദ, നായിബ് സുബൈദാര്‍ അനില്‍ ചന്ദ് എന്നിവരായിരിക്കും ചടങ്ങിന് നേതൃത്വം നല്‍കുക.പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാര്‍ഡ് ത്രിവര്‍ണ പതാകയ്ക്ക് സല്യൂട്ട് നല്‍കും.

ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ശേഷം നാഷണല്‍ കേഡറ്റുകള്‍ ദേശീയ ഗാനം ആലപിക്കും.കൊറോണ മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button