Latest NewsNewsIndia

‘ലോകം അങ്ങേക്ക് മുമ്പില്‍ പ്രണമിക്കുന്നു പ്രിയ ബാപ്പു’;150-ാം ജന്മദിനത്തില്‍ ഗാന്ധിജിക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒപ്പഡ് പേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. ‘ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട് ‘ എന്ന തലക്കെട്ടോടു കൂടിയായിരുന്നു ലേഖനം.

മറ്റ് രാജ്യങ്ങലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഞാനൊരു ടൂറിസ്റ്റായിരിക്കും, എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഞാനൊരു തീര്‍ത്ഥാടകനാകും എന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ടാണ് മോദിയുടെ ലേഖനം ആരംഭിക്കുന്നത്. മഹാത്മാ ഗാന്ധിയില്‍ ആകൃഷ്ടനായാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഇന്ത്യയിലെത്തിയതെന്നും ആഗോളതലത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് ഗാന്ധിജി ധൈര്യം പകര്‍ന്നതെന്നും മോദി പറയുന്നു. നിരവധി ആഫിക്കന്‍ രാജ്യങ്ങള്‍ക്ക് പ്രതിരോധത്തിന്റെ ഗാന്ധിയന്‍ മാര്‍ഗം പ്രത്യാശ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയവാദിയാകാതെ സാര്‍വദേശിയതാവാദിയാകാന്‍ കഴിയില്ലെന്നും ദേശീയതയെ അംഗീകരിക്കുമ്പോള്‍ മാത്രമേ സാര്‍വദേശിയതാവാദം സാധ്യമാകൂ എന്ന് ഗാന്ധി യങ് ഇന്ത്യയില്‍ പറഞ്ഞിരുന്നതായും പ്രധാനമന്ത്രിയുടെ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

എന്‍ഡിഎ സര്‍ക്കാര്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് എങ്ങനെയാണെന്നും മോദി കുറിക്കുന്നു. ”ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. ദുതഗതിയില്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഞങ്ങളുടെ ശുചിത്വ പദ്ധതികള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുകയാണെന്നും സുസ്ഥിരമായ ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പുനരുപയോഗിക്കാവുന്ന പ്രകൃതിവിഭവമായ സൗരോര്‍ജം ഉപയോഗിക്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിനൊപ്പവും ലോകത്തിനുവേണ്ടിയും ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും മോദിയുടെ ലേഖനത്തില്‍ പറയുന്നു.

‘ മറ്റൊരാളുടെ വേദന തന്റേതായി അനുഭവിക്കാന്‍ കഴിയുമ്പോഴും ദുരിതം ഇല്ലാതാക്കുമ്പോഴും ഒരിക്കലും ധിക്കാരിയാകാതിരിക്കുമ്പോഴുമാണ് ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനാകുന്നത് എന്നാണ് ഗാന്ധിജിയുടെ ഇഷ്ട ഗീതമായ വൈഷ്ണവ ജന തോ”യില്‍ പറയുന്നത്. ലോകം അങ്ങേക്ക് മുമ്പില്‍ പ്രണമിക്കുന്നു പ്രിയ ബാപ്പു” എന്നും മോദി കുറിച്ചു. വെറുപ്പും അക്രമവും ആര്‍ത്തിയും അവസാനിപ്പിച്ച് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകത്തെ ക്ഷണിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button