COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് വിലയിരുത്തലുമായി ആരോഗ്യവകുപ്പ്. ഈ കാലാവധിക്കുള്ളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് വൈറസ് പടരാതിരിക്കാനുമുള്ള മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രതിദിനം 10000-20000 പേര്‍ക്ക് കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read also: പൂജപ്പുര സെൻട്രൽ ജയിലിൽ ആശങ്ക വർധിക്കുന്നു; ഡോക്ടറടക്കം 53 പേർക്ക് കൂടി കോവിഡ്

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് നാലു പേരു കൂടി മരിച്ചു. തിരുവനന്തപുരം, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളിലാണ് നാല് പേർ മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജലക്ഷ്മി (62), മോഹനൻ (68) എന്നിവരാണ് കോഴിക്കോട് മരിച്ചത്. പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീർ (44), കുറ്റൂർ സ്വദേശി മാത്യു (60) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button