COVID 19KeralaLatest News

കോവിഡ് : തൃശൂര്‍ ജില്ലാ കോടതി സമുച്ചയം അടച്ചിടാന്‍ നിര്‍ദേശം

തൃശൂര്‍: റിമാന്റ് പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ കോടതി സമുച്ചയം അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കോടതി സമുച്ചയം വ്യാഴാഴ്ച്ച വരെ തുറക്കില്ല. പ്രതിയുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണം. കെട്ടിടം അണുവിമുക്തമാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേരും സമ്ബര്‍ക്കം വഴി രോഗബാധിതരായവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 18 പേര്‍ ഇന്ന് രോഗബാധിതരായി. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേരും രോഗബാധിതരായിട്ടണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button