Latest NewsUAENewsGulf

യുഎഇയിൽ വൻതീപ്പിടിത്തം

ഷാർജ : യുഎഇയിൽ വൻതീപ്പിടിത്തം. ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടിത്തമുണ്ടായ ഉടൻ അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസ് അടച്ചു. തീ അണയ്ക്കല്‍ വേഗത്തിലാക്കാന്‍ വേണ്ടിയായിരുന്നു നടപടി. സമീപത്തെ തൊഴിലാളികളെയും പോലീസ് ഒഴിപ്പിച്ചു.

യാര്‍ഡ് പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചതായും ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button