CricketLatest NewsNews

വിരമിക്കല്‍ തീരുമാനം തിരുത്തി തിരിച്ചുവരാനും പഞ്ചാബ് ടീമിനെ നയിക്കാനും യുവരാജിനോട് അഭ്യർത്ഥിച്ച് പഞ്ചാബ് ടീം

ന്യൂഡല്‍ഹി: വിരമിക്കല്‍ തീരുമാനം തിരുത്തി തിരിച്ചുവരാനും പഞ്ചാബ് ടീമിനെ നയിക്കാനും മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനോട് അഭ്യര്‍ഥിച്ച്‌ പഞ്ചാബ് ടീം. ടീമിന്റെ ‘പ്ലേയര്‍ കം മെന്റര്‍’ റോളിലേക്കാണ് യുവരാജിനെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ (പിസിഎ) ക്ഷണിച്ചിരിക്കുന്നത്. പഞ്ചാബ് ടീമിന്റെ ഉത്തരവാദിത്തം ഏല്‍ക്കാമോ എന്ന് ചോദിച്ച്‌ ആറു ദിവസം മുന്‍പാണ് ഞങ്ങള്‍ യുവരാജ് സിങ്ങിന് സന്ദേശമയച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഒരേസമയം പഞ്ചാബ് ടീമിന്റെ കളിക്കാരനായും മെന്ററായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ അത് പഞ്ചാബ് ക്രിക്കറ്റിനെ സംബന്ധിച്ച്‌ ശുഭ വാര്‍ത്തയായിരിക്കുമെന്ന് പിസിഎ സെക്രട്ടറി പുനീത് ബാലി വ്യക്തമാക്കി.

Read also: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി പാഡഴിക്കുമ്പോള്‍ ; താരത്തിന്റെ കരിയറിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പരിചയസമ്പന്നരായ ഒട്ടേറെ താരങ്ങള്‍ അടുത്തിടെ പഞ്ചാബ് ടീമില്‍നിന്ന് കൂട്ടത്തോടെ വിരമിച്ച സാഹചര്യത്തിലാണ് യുവരാജിന്റെ സഹായം തേടുന്നതെന്ന് പുനീത് ബാലി വ്യക്തമാക്കി. അതേസമയം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച്‌ തിരിച്ചുവരുന്നത് യുവരാജിന് അത്ര അനായാസമാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button