COVID 19Latest NewsNewsIndia

കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും

മുംബൈ : കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി കൊണ്ട് മുംബൈയിലും ഗോവയിലും നിശാ പാർട്ടികളും മദ്യ സൽക്കാരവും. 28 സ്ത്രീകൾ അടക്കം 97 പേരെയാണ് മുംബൈയിലെ ഒരു റസ്റ്ററന്റിൽ നിന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്ലീല പ്രവർത്തനങ്ങളുമായും പാർട്ടി നടത്തിയതിനു പൊലീസ് പിടികൂടിയത്. എന്നാൽ സ്ത്രീകളെ പിന്നീട് വിട്ടയച്ചെങ്കിലും റസ്റ്ററന്റ് മാനേജരും വെയിറ്റർമാരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു.

മുംബൈയിലെ ജോഗേശ്വര ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ‘ബോംബെ ബ്രൂട്ട്’ എന്ന റസ്റ്ററന്റിൽ മദ്യവും ഹുക്കയുമായി പാട്ടും നൃത്തവും നടത്തുകയാണെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. അതിൽ മിക്കവരും മുംബൈയിലെ ഉന്നത കുടുംബങ്ങളിൽനിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഗോവയിൽ നടന്ന ഉന്മാദ നിശാ പാർട്ടിയിൽ മൂന്നു വിദേശികൾ ഉൾപ്പെടെ 23 പേരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വടക്കൻ ഗോവയിലെ വാഗത്തോർ ഗ്രാമത്തിൽ അഞ്ജുന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വില്ലയിൽ നടന്ന പാർട്ടിയിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

റഷ്യയിൽനിന്നും ചെക്ക് റിപബ്ലിക്കിൽനിന്നുമുള്ള മൂന്നു സ്ത്രീകളും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പാർട്ടി നടത്തിയ ഇന്ത്യൻ സ്വദേശിയും എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റിലായി. സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 19 പേരെ അറസ്റ്റു ചെയ്തു. അവധിക്കാലം ആസ്വദിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് മിക്കവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button