KeralaLatest NewsNews

ഭാവിയിലേക്കുള്ള എല്ലാ ആശംസകളും നേരുന്നു; മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍

കായിക വിനോദമായ ക്രിക്കറ്റിനോട് വളരെയേറെ താത്പര്യമുള്ളയാളാണ് മോഹന്‍ലാല്‍.

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസ അറിയിച്ച് നടന്‍ മോഹന്‍ ലാല്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസകള്‍. ഭാവിയിലേക്ക് എല്ലാ ആശംസകളും നേരുന്നു. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.കായിക വിനോദമായ ക്രിക്കറ്റിനോട് വളരെയേറെ താത്പര്യമുള്ളയാളാണ് മോഹന്‍ലാല്‍. ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് മാമാങ്കമായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനായി അദ്ദേഹം കളിച്ചിട്ടുണ്ട്.

ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, നിവിന്‍ പോളി എന്നിവരും മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസ അറിയിച്ചു. ഇതിഹാസങ്ങള്‍ക്ക് അവസാനമില്ല. മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ചതിന് നന്ദി. എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റന്‍. നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button