Latest NewsNewsIndia

സ്വ​യം​പ​ര്യാ​പ്ത​ത ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള വെ​ല്ലി​വി​ളി​ക​ൾ മ​റി​ക​ട​ക്കും,​ ആ സ്വ​പ്നം രാ​ജ്യം സാ​ക്ഷാ​ത്ക​രി​ക്കും; ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് 130 കോ​ടി ജ​ന​ങ്ങ​ളു​ടെ മ​ന്ത്ര​മാ​ണ് : പ്രധാനമന്ത്രി

ന്യൂ ഡൽഹി : സ്വ​യം​പ​ര്യാ​പ്ത​ത ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള വെ​ല്ലി​വി​ളി​ക​ൾ മ​റി​ക​ട​ക്കും,​ ആ സ്വ​പ്നം രാ​ജ്യം സാ​ക്ഷാ​ത്ക​രി​ക്കും. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് 130 കോ​ടി ജ​ന​ങ്ങ​ളു​ടെ മ​ന്ത്ര​മാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രിക്കുകയായിരുന്നു അദ്ദേഹം. ത​ദ്ദേ​ശീ​യ ഉ​ത്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ ഇ​ന്ത്യ എ​ല്ലാ റെക്കോ​ർ‌​ഡു​ക​ളും മ​റി​ക​ട​ന്നു. സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​ണ് സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ലോ​ക​മാ​കെ ഒ​രു കു​ടും​ബ​മാ​ണെ​ന്നാ​ണ് ഇ​ന്ത്യ എ​ന്നും വി​ശ്വാ​സി​ച്ചി​ട്ടു​ള്ള​ത്. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും അ​തി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ണ്ട്. ഒ​രു കാ​ല​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ ന​മു​ക്ക് ഒ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ഇ​ന്ത്യ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഭ​ക്ഷ​ണം ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ​യോ​ടൊ​പ്പം മെ​യ്ക്ക് ഫോ​ർ വേ​ൾ​ഡും വേണം.

രാ​ജ്യ​ത്ത് സൈ​ബ​ർ സു​ര​ക്ഷാ ന​യം ഉ​ട​ൻ ന​ട​പ്പാ​ക്കും. ആ​റു ല​ക്ഷം ഗ്രാ​മ​ങ്ങ​ളി​ൽ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ എ​ത്തി​ക്കും. ആ​യി​രം ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂർത്തിയാക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം നടപ്പാക്കുവാൻ പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കും. 110 കോ​ടി ല​ക്ഷം രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കുവാൻ ലക്ഷ്യമിടുന്നത്. 7000 പ​ദ്ധ​തി​ക​ൾ ഇ​തി​ന് കീ​ഴി​ൽ ക​ണ്ടെ​ത്തി. ര​ണ്ടു കോ​ടി വീ​ടു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ചു. ആ​ത്മ​നി​ർ​ഭ​റി​ന് നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​കും. ആ​ഗോ​ള കി​ട​മ​ത്സ​ര​ത്തി​ൽ ഈ ​വെ​ല്ലു​വി​ളി​ക​ളെ അം​ഗീ​ക​രി​ക്കു​ന്നുവെന്നും. എ​ന്നാ​ൽ ല​ക്ഷം വെ​ല്ലു​വി​ളി​ക​ൾ​ക്ക് കോ​ടി പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ക​രു​ത്ത് ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Also read : “അഭിമാനിക്കാൻ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങളുണ്ട്” : ഹിന്ദിയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ ചൈ​ന​യെ പ്ര​ധാ​ന​മ​ന്ത്രി പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും, ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ ശ​ക്തി ലോ​കം ക​ണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീ​ക​ര​വാ​ദ​വും വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​വും ഒ​രേ പോ​ലെ നേ​രി​ടും. അ​തി​ര്‍​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ രാ​ജ്യം മ​റു​പ​ടി ന​ൽ​കി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം ചോ​ദ്യം ചെ​യ്യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ക്കു​ന്ന​താ​യും അറിയിച്ചു. ജ​മ്മു കാ​ഷ്മീ​രി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button