KeralaLatest NewsNews

‘ഫസ്റ്റ്ബെല്‍’ കുട്ടിക്കൂട്ടുകാര്‍ക്ക് ക്ലാസെടുക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ലാലേട്ടൻ എത്തുന്നു

പത്താം തരത്തിലെ ഇം​ഗ്ലീഷ് ക്ലാസിലാണ്

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ക്ലാസുകളില്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ കുട്ടികളുമായി സംവദിക്കുന്നു. പത്താം തരത്തിലെ ഇം​ഗ്ലീഷ് ക്ലാസിലാണ് ശബ്​ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിലെത്തുന്നത്.

മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ‘ പ്രൊജക്റ്റ് ടൈഗര്‍ ‘ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസാരിക്കുക. മൂന്ന് എപ്പിസോഡുകളായിട്ടാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം ഇന്ന് ഉച്ചയ്ക്ക് 12നാണ്.

തന്റെ അഭിന ജീവിതത്തില്‍ മൃ​ഗങ്ങളോടൊത്തുള്ള അഭിനയം എങ്ങനെയായിരുന്നുവെന്നും ഇന്ത്യന്‍ സിനിമകളില്‍ മൃ​ഗങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്ബോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button