KeralaLatest NewsNews

മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം: മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച അന്‍സാരിയെന്ന യുവാവിനെയാണ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട് 5 മണിയോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ക്കെതിരെ പരാതിക്കാരന്‍ എത്താതിനാല്‍ കേസെടുത്തിരുന്നില്ല. കുറച്ച് കഴിഞ്ഞ് ബാത്‌റൂമില്‍ കയറിയ അന്‍സാരിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ കതക് തല്ലി തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫോര്‍ട്ട് സിഐയാണ് പ്രതിയെ കിഴക്കേകോട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button