KeralaLatest NewsNews

ഫാന്‍ ഓണാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ യുവാവിന് കുത്തേറ്റു

കൊച്ചി : മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചു. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന അടൂർ സ്വദേശി മനുവിനെയാണ് ഒപ്പംതാമസിക്കുന്ന സുഹൃത്ത് ബിജു കുത്തിപരിക്കേൽപ്പിച്ചത്.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത് . ഗുരുതരമായി പരിക്കേറ്റ മനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലെ ഫാൻ ഓണാക്കുന്നതിനെച്ചൊല്ലി മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് വിവരം. ഇതിനിടെ ബിജു മനുവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പന്തളം സ്വദേശിയായ ബിജു നേരത്തെയും സമാന കേസുകളിൽ ഉൾപ്പെട്ടയാളാണെന്നാണ് പോലീസ് പറയുന്നത്.

പ്ലംബിങ് ജോലിക്കായി കൊച്ചിയിൽ എത്തിയ ഇരുവരും കഴിഞ്ഞ ഒരുമാസമായി പാലാരിവട്ടത്ത് ഒരുമിച്ചാണ് താമസം. ഇടയ്ക്കിടെ ബിജുവും മനുവും തമ്മിൽ വഴക്കിടാറുണ്ടെന്നും ബിജു ഉച്ചത്തിൽ ബഹളംവെയ്ക്കാറുണ്ടെന്നും പരിസരവാസികളും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button