Latest NewsKeralaNews

നാലുവർഷമായി സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം: നാലു വർഷത്തിൽ പതിനായിരത്തിലേറെ റോഡുകൾ ബി.എം.ബി.സി നിലവാരത്തിലാക്കി – മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം • നാലു വർഷമായി സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് വഴി അഞ്ച് വർഷം മാത്രം വന്ന ഫണ്ട് 1,05,608 കോടി രൂപയാണ്. നവംബറിനുള്ളിൽ 5890 കോടി രൂപ അടങ്കലിൽ 594 പ്രവൃത്തികൾ പണിതീർക്കുകയോ പണി ആരംഭിക്കുകയോ ചെയ്യും. മഴ കഴിഞ്ഞാലുടൻ 700 കോടി രൂപ അടങ്കലിൽ കാലാവധി കഴിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള പ്രോജക്ടുകൾ ടെൻഡർ ചെയ്തു. സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ കേടുപാടുപറ്റിയ ഒരു റോഡുകളും ഉണ്ടാകാൻ പാടില്ലെന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ പാത നിർമ്മാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനമാണ്് നൽകുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ നാല് റീച്ചുകൾ ടെണ്ടർ ചെയ്തു. എറണാകുളം ജില്ലയിൽ സംസ്ഥാന സർക്കാർ 200 കോടി ചെലവഴിച്ച് വൈറ്റിലയിലും കുണ്ടന്നൂരിലും നിർമ്മിക്കുന്ന രണ്ട് പാലങ്ങളുടെ നിർമ്മാണം 95 ശതമാനം പൂർത്തിയായി. ഒക്ടോബറിൽ പാലങ്ങൾ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാലു വർഷത്തിനുള്ളിൽ പതിനായിരത്തിലേറെ റോഡുകളാണ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ചത്. ഇരുപതിനായിരം കിലോമീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമ്മിച്ചത്. 517 പാലങ്ങളുടെനിർമ്മാണമാണ് ഇക്കാലത്ത് ഏറ്റെടുത്തത്. കേരളത്തിന്റെ നിർമ്മാണ ചരിത്രത്തിൽ നാലു വർഷം കൊണ്ട്് ഇത്രയധികം പാലങ്ങൾ നിർമ്മിച്ചിട്ടില്ല. കുട്ടനാട് താലൂക്കിൽ മാത്രം 14 പാലങ്ങളാണ് നിർമിക്കുന്നത്. പാലം നിർമിക്കുന്നതിന് പ്രത്യേക ചീഫ് എഞ്ചിനീയറും ജില്ലകൾ തോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. റോഡ് വിഭാഗത്തിനായി ചീഫ് എഞ്ചിനീയറെ നിയമിച്ചു. ഇന്ത്യയിൽത്തന്നെ ആദ്യമായി മെയിൻറനൻസ് ജോലികൾക്കായി ഒരു ചീഫ് എഞ്ചിനീയറെ നിയമിച്ചു. അഞ്ച് ചീഫ് എഞ്ചിനീയർമാർ ഉണ്ടായിരുന്നത് എട്ട് ചീഫ് എഞ്ചിനീയർമാരായി വർധിപ്പിച്ചു.

3500 കോടി രൂപയുടെ മലയോര ഹൈവേ 21 റീച്ചുകളുടെ നിർമ്മാണം നടക്കുകയാണ്. മലയോര ഹൈവേക്ക് 1200 കിലോമീറ്ററിൽ 3500 കോടി രൂപയാണ് അടങ്കൽ. തീരദേശഹൈവേയ്ക്ക് 650 കിലോമീറ്ററിൽ 6500 കോടിയാണ് അടങ്കൽ. രണ്ടും കിഫ്ബി പദ്ധതികളാണ്.

കോഴിക്കോടു നിന്നും വയനാടേക്കുള്ള തുരങ്ക പാതയ്ക്ക് 900 കോടി രൂപ അനുവദിച്ച് കൊങ്കൺ റെയിൽവേയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം മുതൽ കാസർകോട് വരെ എൻ.എച്ച് 66 ൽ ചരിത്രത്തിൽ ആദ്യമായി യാത്രയ്ക്ക് ഏറ്റവും അനുയോജ്യമാക്കി. 1413 കോടി രൂപയുടെ 101 സി.ആർ.എഫ് റോഡുകളും 950 കോടിയുടെ 150 നബാർഡ് റോഡുകളും കേന്ദ്ര ഫണ്ട് വഴി നിർമിക്കുന്നുണ്ട്. 4000 കോടി രൂപ അടങ്കലിൽ ലോകബാങ്കും സംസ്ഥാന പൊതുമരാമത്് വകുപ്പും ചേർന്ന് നിക്ഷേപം നടത്തി നിർമിക്കുന്നു. കെ.എസ്.ടി.പിയുടെ 12 പ്രോജക്ടുകളിൽ എട്ടും പൂർത്തിയായി. തിരുവല്ല ബൈപാസ് മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. തലശ്ശേരി-വളവുപാറ പദ്ധതികളും താമസിയാതെ പൂർത്തീകരിക്കും. പുനലൂർ-പൊൻകുന്നം പദ്ധതി 700 കോടി അടങ്കലിൽ 80 കിലോമീറ്റർ നിർമാണം ആരംഭിച്ചിട്ടുണ്ട്. 2000 കോടി അടങ്കലിൽ റീബിൾഡ് കേരളയുടെ 40 റോഡുകൾ നിർമിക്കുന്നുണ്ട്.

കഴിഞ്ഞ പ്രളയത്തിൽ നഷ്ടപ്പെട്ട മിക്ക റോഡുകളും പാലങ്ങളും അതിവേഗം പുനർനിർമിക്കാൻ നടപടിസ്വീകരിച്ചു. മധ്യതിരുവിതാംകൂറിൽ എം.സി റോഡ്, കെ.പി റോഡ്, എ.സി റോഡ്, അമ്പലപ്പുഴ-തിരുവല്ല റോഡ് തുടങ്ങിയവ ആധുനികവത്കരിച്ചു. കേരള പുനർനിർമാണ പദ്ധതിയിൽപ്പെടുത്തി 625 കോടി രൂപ അടങ്കലിൽ വെള്ളപ്പൊക്കത്തെ അതീജീവിക്കുന്ന 25 കിലോമീറ്റർ നീളത്തിൽ 80 വൻകിട ചെറുകിട പാലങ്ങളോട് കൂടി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ലോകനിലവാരത്തിൽ പുനർനിർമ്മിക്കാൻ പദ്ധതി തയാറാക്കി ടെൻഡർ ക്ഷണിച്ചു.

7500 ലേറെ സർക്കാർ കെട്ടിടങ്ങളാണ് നിർമ്മിച്ചത്. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 655 കോടി രൂപയുടെ 42 റോഡ് വികസന പദ്ധതികൾ നടപ്പിലാക്കി. സർക്കാർ സ്ഥാപങ്ങളിൽ നൂറിൽപരം സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണമാണ് നടക്കുന്നത്. കിഫ്ബിയുടെ പ്രവർത്തനങ്ങൾക്കായി 300 ലേറെ എൻജിനിയറുമാരെ നൽകി പ്രത്യേക എൻജിനിയറിംഗ്് വിഭാഗം ഉണ്ടാക്കിയതായും മന്ത്രി പറഞ്ഞു.

എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും 30 ലേറെ പുതിയ റസ്റ്റ് ഹൗസ് മന്ദിരങ്ങൾ നിർമിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ടുകോടി രൂപയിൽനിന്ന് 14 കോടിയായി വർധിച്ചു. സർക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാർ റസ്റ്റ് ഹൗസ്, വൈക്കം റസ്റ്റ് ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കളാണ് തിരിച്ചുപിടിച്ചതെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് മരുന്നും വികസനവുമായി മുന്നോട്ട് പോവുക എന്നാണ് സർക്കാർ നയം. പൊതുമരാമത്ത് വകുപ്പിൽ അഞ്ച് മാസം കൊണ്ട് 25,800 ഫയലുകൾ പരിശോധിച്ച് ഉത്തരവ് നൽകി. കോവിഡ് കാലത്ത് ഐസൊലേഷൻ സെന്ററുകൾ തയ്യാറാക്കാൻ 1,63,000 കിടക്കകൾ മരാമത്ത് ജോലികൾ ചെയ്തുതീർത്തതായും മന്ത്രി പറഞ്ഞു.

ദേശീയപാതയിൽ പാലിയേക്കര ടോൾ പിരിവിൽ 102 കോടിയുടെ അഴിമതിയാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കുതിരാൻ തുരങ്കം പൂർത്തിയാക്കാതെ വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് ബൈപ്പാസ് ടെണ്ടർ പിടിച്ച് വർഷം രണ്ടുകഴിഞ്ഞെങ്കിലും കരാറുകാരൻ തിരിഞ്ഞുനോക്കിയിട്ടില്ല. ഈ മൂന്നു പ്രവൃത്തികളും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. കരാറുകാരുടെ വീഴ്ചക്കെതിരെ നടപടിയെടുത്തില്ല. ഇതിൽ സംസ്ഥാന സർക്കാരിന് ശക്തമായ പരാതിയുണ്ട്. അതിനാൽ ത്രികക്ഷി കരാർ അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് കേരള സർക്കാരിന് വേണ്ടി മൂന്നു കരാറുകളും റദ്ദാക്കണമെന്നും കരാർ കമ്പനികളുടെ പേരിൽ നടപടി വേണമെന്നും പുതിയ കരാർ നൽകണമെന്നും ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

രജിസ്‌ട്രേഷൻ വകുപ്പിൽ പുതിയ കാലം പുതിയ സേവനം എന്ന മുദ്രവാക്യം മുൻനിർത്തി പുതിയ സേവനങ്ങൾ ഏർപ്പെടുത്തി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 12,959 കോടി രൂപ ആധാരങ്ങൾ രജിസ്റ്റർ ചെയ്തതു വഴി ലഭിച്ചു. അഴിമതിരഹിതമായി ഓഫീസുകൾ മാറ്റുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രർ ഓഫീസിലെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കുള്ള ഫീസുകൾ ഇ-പേമെൻറായി സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തി. വ്യാജമുദ്രപ്പത്രങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ തയാറാക്കുന്നതിനുള്ള ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കി.

ജില്ലയ്ക്കുള്ളിൽ ഏത് സബ് രജിസ്ട്രാർ ഓഫിസിലും ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ‘എനി വെയർ രജിസ്‌ട്രേഷൻ’ സമ്പ്രദായം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

66000 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ നിർമാണത്തിന് കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ച സാഹചര്യത്തിൽ 2020-21 സാമ്പത്തികവർഷത്തിൽ പ്രവൃത്തി ആരംഭിക്കും. എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ, തുറവൂർ-അമ്പലപ്പുഴ പാതയുടെ ഇരട്ടിപ്പിക്കലിന് 1500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി-കുറുപ്പുംതറ എന്നീ ലൈനുകളുടെ ഇരട്ടിപ്പിക്കൽ ഡിസംബറിൽ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button