Latest NewsNewsIndia

എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക: നിർദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ജനം ജാഗരൂകരായി ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പും നിര്‍ദേശവും മുന്നോട്ട് വെച്ചത്. കൊതുകു പരത്തുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും കാലമായതിനാല്‍ എല്ലാവരും കൃത്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. “പകര്‍ച്ചവ്യാധികളുടെയും, കൊതുകുകളും മറ്റ് പ്രാണികളും പരത്തുന്ന രോഗങ്ങളുടെയും കാലമാണിത്. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്, രോഗബാധിതരായവര്‍ക്ക് ശ്രദ്ധ നല്‍കും. എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക.” എന്ന് പ്രധാനമന്ത്രി കുറിച്ചു.

Read also: കോവിഡ് പ്രതിരോധം: തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ശത്രുവായി മുദ്രകുത്തുന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് പി.സി. വിഷ്ണുനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button