Latest NewsNewsInternational

ചൈനയുമായുള്ള ബന്ധത്തില്‍ ഇടഞ്ഞ് ട്രംപ് ; ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മാറ്റിവച്ചു

ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നീട്ടിവെച്ചതായും ‘അവരോട് ഇപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ എന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 18 ന് നടത്താനിരുന്ന ചര്‍ച്ചയാണ് നീട്ടിവച്ചത്. അരിസോണയിലെ യുമയില്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്, ചൈനയുമായുള്ള വ്യാപാര ഇടപാട് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ചൈനയുമായുള്ള ചര്‍ച്ച മാറ്റിവച്ചു. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? എനിക്ക് ഇപ്പോള്‍ അവരുമായി ഇടപഴകാന്‍ താല്‍പ്പര്യമില്ല. അവരുമായി ഇപ്പോള്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഈ രാജ്യത്തോടും ലോകത്തോടും ചെയ്ത കാര്യങ്ങളുമായി എനിക്ക് താല്‍പ്പര്യമില്ല ഇപ്പോള്‍ ചൈനയുമായി സംസാരിക്കാന്‍. ലോകം നേരിടുന്ന കോവിഡ് പ്രതിസന്ധിയെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു,

അതേസമയം ജോ ബിഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അദ്ദേഹം അമേരിക്കയെ ചൈനയ്ക്ക് വില്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. ‘ചൈന അമേരിക്കയെ സ്വന്തമാക്കും, അവര്‍ അത് സ്വന്തമാക്കും. അവര്‍ക്ക് ഓരോ ആളുകളെയും സ്വന്തമാക്കാം. അവര്‍ക്ക് ഈ കെട്ടിടം സ്വന്തമാകും. അവര്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്വന്തമാകും – കാരണം രണ്ട് കാരണങ്ങളാല്‍ ഒന്നാമത്തെ കാരണം ബിഡന്‍ അവര്‍ക്ക് എല്ലാം നല്‍കും. രണ്ട് അവന്‍ മിടുക്കനല്ല, അവന്‍ ദുര്‍ബലനാണ്, ചൈന നമ്മുടെ രാജ്യത്തെ സ്വന്തമാക്കും. ട്രംപ് പറഞ്ഞ്.

കോവിഡ് പ്രതിസന്ധി ലോക പ്രശ്നമാകുന്നതിന് മുമ്പ് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചയുടെ അവസാന ഘട്ടം ജനുവരിയില്‍ നടന്നിരുന്നു. ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായി അമേരിക്ക മാറിയതുമുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button