Latest NewsNewsIndia

സൈനികന്‍ സ്വയം വെടിവെച്ച് മരിച്ചു

ജമ്മു • ജമ്മു കാശ്മീരില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ സ്വയം വെടിവെച്ചു ജീവനൊടുക്കി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നാണ് സംഭവം. ജാവാന്‍ തന്റെ സര്‍വീസ് ആയുധം ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മാൻ‌കോട്ട് സെക്ടറിൽ വെച്ച് സ്വയം വെടിവച്ച സൈനികനെ മറ്റു സൈനികര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏരിയ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

39 രാഷ്ട്ര റൈഫിൾസിനൊപ്പം സേവനമനുഷ്ഠിക്കുകയായിരുന്നു. ഇവർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button