COVID 19Latest NewsNewsIndia

കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി എയിംസ് : 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമെന്നു ഐസിഎംആര്‍ : രാജ്യത്ത് ആദ്യ ഘട്ടത്തിൽ എത്തിക്കുക 50 ലക്ഷം വാക്സിനുകൾ

ന്യൂ ഡൽഹി : കോവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതി കണ്ടെത്തി എയിംസ്. വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാല്‍ മതിയാകുമെന്നതാണ് പുതിയ രീതി. ഡൽഹി എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായെന്നു ഐസിഎംആര്‍ അറിയിച്ചു. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയുമെന്നും . ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നുമാണ് ഐസിഎംആര്‍. നൽകുന്ന വിശദീകരണം.

രാജ്യത്ത് ആദ്യ ഘട്ടത്തിൽ 50 ലക്ഷം വാക്സിൻ എത്തിക്കുമെന്ന റിപ്പോർട്ടുകൾ. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഓക്സ്ഫോർഡ് വാക്സിൻ ആവും ആദ്യം വിതരണത്തിന് എത്തുക എന്ന സൂചനകളാണ് പുറത്തു വരുന്നത്. മുൻനിര പ്രതിരോധ പ്രവർത്തകർ, സൈനികർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിവർക്കായിരിക്കും മുൻഗണന. അടുത്ത വർഷം പകുതിയോടെ വാക്സിൻ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ..

shortlink

Related Articles

Post Your Comments

Related Articles


Back to top button