Latest NewsNewsIndia

ഇന്ത്യൻ അതിർത്തിയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള കൈലാസ പർവത പ്രദേശങ്ങങ്ങളിൽ ചൈനീസ് കയ്യേറ്റം

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയിൽ നിന്നും 90 കിലോമീറ്റർ അപ്പുറത്തുള്ള കൈലാസ പർവത, മാനസരോവരം പ്രദേശങ്ങങ്ങളിൽ ചൈനീസ് കയ്യേറ്റം. ഈ പ്രദേശങ്ങങ്ങളിലാണ് ചൈന ഇപ്പോൾ എസ്.എ.എം(സർഫസ് ടു എയർ) മിസൈലുകൾ സ്ഥാപിച്ചിരിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ഈ പ്രദേശങ്ങളിലെ ചൈനയുടെ പുതിയ നീക്കങ്ങൾ വ്യക്തമായിരിക്കുന്നത്.

ഇവിടങ്ങളിൽ എസ്.എ.എമ്മിന്റെ എച്ച്.ക്യൂ 9 ശ്രേണിയിലുള്ള മിസൈലുകൾ ടാർപ്പോളിനാൽ മറച്ചിരിക്കുന്നതും സമീപത്തായി മിസൈലുകൾ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നതായും കാണാൻ സാധിക്കും. ഈ പ്രദേശത്ത് ഏപ്രിലിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ചൈന പൂർത്തിയാക്കിയതായും സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ഹിന്ദു, ബുദ്ധിസ്റ്റ് ആരാധനാ പ്രദേശങ്ങളായ കൈലാസ, മാനസരോവര പ്രദേശങ്ങൾ ഇപ്പോൾ ഒരു യുദ്ധക്കളത്തിനോടാണ് സാദൃശ്യം.ഇവിടത്തെ രക്ഷാസ്ഥൽ, ഗൗരി കുണ്ഡ് എന്നീ പ്രദേശങ്ങളിൽ ഇപ്പോൾ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശക്തമായ സാന്നിദ്ധ്യവുമുണ്ട്.

മേയിൽ ആരംഭിച്ച ചൈന – ഇന്ത്യ സംഘർഷത്തിന് പിന്നാലെ ഉണ്ടായ ഇന്തോ-ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ വ്യോമസേന അടക്കമുള്ള സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യമാണ് ഭാവിയിലെ ഇന്ത്യൻ സേന നിഗമനം നടത്താവുന്ന നീക്കങ്ങളുമാണ് ഇത്തരത്തിലെ സജ്ജീകരണങ്ങൾക്ക് ചൈനയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം.

shortlink

Post Your Comments


Back to top button