Latest NewsNews

ആഗസ്റ്റ് 15ന് രാജ്യ തലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ ഭീകരന്റെ വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: ഐഎസ്ഐഎസ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. ആഗസ്റ്റ് 15ന് രാജ്യ തലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായും എന്നാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കാരണമാണ് പദ്ധതി ഉപേക്ഷിച്ചതെന്നും റിപ്പോർട്ടുണ്ട്. ദൗല ക്വാന്‍ പ്രദേശത്ത് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ വെള്ളിയാഴ്ചയാണ് ഭീകരനെ പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അബ്ദുള്‍ യൂസഫ് ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്.

Read also: ഓ​ണ​ക്കി​റ്റി​നാ​യി എ​ത്തി​ച്ച നാ​ല് ലോ​ഡ് ശ​ര്‍​ക്ക​ര തി​രി​ച്ച​യ​ച്ച്‌ സ​പ്ലൈ​കോ

ഭീകരന്റെ കൈവശം നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ദൗല ക്വാന്‍, കരോള്‍ ബാഗ് എന്നീ സ്ഥലങ്ങള്‍ക്കിടയിലുള്ള കുന്നിന്‍ പ്രദേശത്ത് ഇയാളുടെ സാന്നിധ്യത്തെ കുറിച്ച്‌ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അബ്ദുള്‍ യൂസഫ് ഖാന്‍ പിടിയിലായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button