KeralaLatest NewsNews

വിദേശ സഹായം: ഏത് അന്വേഷണത്തിനും ആയിരംവട്ടം തയ്യാറെന്ന് മന്ത്രി കെ.ടി. ജലീല്‍

തിരുവനന്തപുരം : കേന്ദ്ര അനുമതി‍യില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ടി. ജലീല്‍. ഏതന്വേഷണവും നേരിടാന്‍ ആയിരം വട്ടം തയ്യാര്‍. ഇക്കാര്യം ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാനെന്നും കെ.ടി. ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം………………………………………………..

ഏതന്വേഷണത്തിനും ആയിരംവട്ടം തയ്യാര്‍

UAE കോണ്‍സുലേറ്റ് വിതരണം ചെയ്ത റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാന്‍ ആയിരംവട്ടം തയ്യാര്‍. ഇക്കാര്യം ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍?

ഞാനും എന്റെ ഗണ്‍മാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവര്‍ക്കും നെഗറ്റീവാണ്. ഗണ്‍മാന്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറണ്ടൈനില്‍ പോവാന്‍ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button