Latest NewsSaudi ArabiaNewsGulf

പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് ഗൾഫ് രാജ്യം

റിയാദ് : പൊതുമേഖലയിലെ മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്​. ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറിൽ ആവശ്യപ്പെടുന്നു.

Also read : സൗദിയിൽ കോവിഡ് ബാധിച്ച് 39 പേ​ർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3ലക്ഷം കടന്നു

അതോടൊപ്പം തന്നെ ഓഫീസുകളില്‍ എത്ര പേര്‍ നേരിട്ട്​ ഹാജരാവാതെ ഓൺലൈനായി ജോലി ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാം. എന്നാൽ 25 ശതമാനത്തിൽ കൂടുതലാളുകൾക്ക്​ അങ്ങനെ അവസരം നൽകാനും പാടില്ല. ഹാജരിന് വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗവ്യാപനത്തിന് കൂടുതൽ​ സാധ്യതയുള്ളവരെയും ജോലിക്കെത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button